Type Here to Get Search Results !

Bottom Ad

കേരള സ്‌കൂള്‍ കലോത്സവം പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു


ഉദുമ (www.evisionnews.co): അറുപതാമത് കേരള സ്‌കൂള്‍ കലോത്സത്തിന്റെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു. ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മാര്‍ക്കറ്റിംഗ് സ്റ്റാറ്റജിക് ഹെഡ് ലിജു രാജുവിന് കൈമാറി. മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള പ്രചാരണ വീഡിയോ ഗലേറിയ കൊച്ചിനാണ് നിര്‍മിച്ചത്. പബ്ലിസിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

കെ.എ. മുഹമ്മദലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കര, മെമ്പര്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍, പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍മാരായ സുകുമാരന്‍ പൂച്ചക്കാട്, കേവീസ് ബാലകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍പി. മുരളീധരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ ടി.വി മധുസൂദനന്‍, പി.ടി.എ പ്രസിഡന്റ് സത്താര്‍ മുക്കുന്നോത്ത്, പബ്ലിസിറ്റി ജോ: കണ്‍വീനര്‍മാരായ പി.രതീഷ് കുമാര്‍, പി. പ്രസാദ്, പബ്ലിസിറ്റി കണ്‍വീനര്‍ ജിജി തോമസ്, ജോ: കണ്‍വീനര്‍ സമീല്‍ അഹമ്മദ് പ്രസംഗിച്ചു. 

ചടങ്ങില്‍ പ്രചാരണ വീഡിയോ നിര്‍മ്മാണ മത്സരത്തിന്റെ ഫലപ്രഖ്യാപനവും നടന്നു. ഫിലിം എഡിറ്റിംഗ് മേഖലയില്‍ പ്രശസ്തരായ ലിജോ പോളും ശ്രീദേവും ഉള്‍പ്പെട്ട ജഡ്ജിംഗ് പാനലായിരുന്നു വിളയികളെ തെരഞ്ഞെടുത്തത്. സംസ്ഥാനത്തിലെ വിവിധ ജില്ലകളില്‍ നിന്നുമായി 100ലധികം എന്‍ട്രികള്‍ ലഭിച്ചു. ഒന്നാം സ്ഥാനം നേടിയത് പ്രശാന്ത് പുതിയകണ്ടം കാഞ്ഞങ്ങാട്, രണ്ടാം സ്ഥാനം അമര്‍ കെ.കെ ഏച്ചിക്കാനം സമ്മാനങ്ങള്‍ 16ന് കാസര്‍കോട് നടക്കുന്ന ഗ്രീന്‍ 60 എന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ: സജിത്ത് ബാബു വിതരണം ചെയ്യും. 




Post a Comment

0 Comments

Top Post Ad

Below Post Ad