കാസര്‍കോട് (www.evisionnews.co): സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. തുടര്‍ന്ന് നടന്ന കലോത്സവ രാവ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായി.
ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു പ്രൊമോ വീഡിയോ നിര്‍മാണത്തില്‍ ഒന്നാംസ്ഥാനം നേടിയ പ്രശാന്ത് പുതിയകണ്ടം, രണ്ടാംസ്ഥാനം നേടിയ കെ.കെ അമര്‍ എച്ചിക്കാനം എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സബ് ജില്ല, ജില്ലാ കലോത്സവങ്ങളില്‍ മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളുടെയും മറ്റു പ്രമുഖ കലാകാരന്മാരുടെയും പ്രകടനങ്ങള്‍ കാണികളായ ജനങ്ങള്‍ക്ക് ഉത്സവ പ്രതീതി ഉണ്ടാക്കി. ഒപ്പന, മാപ്പിളപ്പാട്ട്, പരിചമുട്ടുകളി, വട്ടപ്പാട്ട്, ചവിട്ടു നാടകം, മോണോ ആക്ട്, മിമിക്രി, ദഫ്മുട്ട്, വട്ടപ്പാട്ട് തടങ്ങിയ മത്സര ഇനങ്ങളാണ് വേദിയില്‍ ആദ്യം അവതരിപ്പിച്ചത്.
കാസര്‍കോട് ജില്ലയിലെ നാട്ടുകലാകാര കൂട്ടത്തിന്റെ ആലാമിക്കളിയും നാടന്‍ പാട്ടും ജനങ്ങളുടെ ഹൃദയത്തില്‍ ആഹ്‌ളാദത്തിന്റെ അലകള്‍ ഉണര്‍ത്തി. പബ്ലിസിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ ജിജി തോമസ്, വൈസ് ചെയര്‍മാന്മാരായ സുകമാരന്‍ പൂച്ചക്കാട്, അഷ്‌റഫ് എടനീര്‍, എം.പി ഷാഫി, നാരായണന്‍ മൂത്തല്‍, വി.പി പ്രിന്‍സ് മോന്‍, വി.എന്‍ പ്രസാദ്, അഡ്വ. സുധീര്‍, പി. ഉനൈസ്, ടി.എ ഷാഫി, സമീല്‍ അഹമ്മദ്, റഫീഖ് കേളോട്ട്, നൗഷാദ് തോട്ടത്തില്‍ സംസാരിച്ചു.
Post a Comment
0 Comments