അബുദാബി: (www.evisionnews.co) കാസര്‍കോട് ജില്ലാ കെ.എം.സി.സി വീ ലവ് യുഎഇ എന്ന ബാനറില്‍ സംഘടിപ്പിക്കുന്ന യുഎഇ ദേശീയ ദിനാഘോഷം ഡിസംബര്‍ രണ്ടിന് ഖാലിദിയ പാര്‍ക്കില്‍ വിപുലമായി നടത്താന്‍ അബുദാബി കാസര്‍കോട് ജില്ലാ കെഎംസിസി യോഗം തീരുമാനിച്ചു. ജില്ലാ കെഎംസിസി തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ദേശീയ ദിനാഘോഷ പരിപാടി ഖാലിദിയ പാര്‍ക്കില്‍ സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാലുമണി വരെ വിവിധ കലാകായിക വിനോദ വിജ്ഞാന മത്സരങ്ങളും ദേശ സ്‌നേഹ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. മണ്ഡലാടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കാസറഗോഡ് ജില്ലയിലെ മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും ദേശീയ ദിനാഘോഷ പരിപാടിയില്‍ സംബന്ധിക്കണമെന്ന് യോഗം ആഹ്വനം ചെയ്തു.
ജില്ലാ കെഎംസിസി പ്രസിഡന്റ്് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു. സംസഥാന കെഎംസിസി ട്രഷറര്‍ പികെ അഹമ്മദ് ബല്ലാ കടപ്പുറം ഉദ്ഘാടനം ചെയ്തു. സെഡ്.എ മൊഗ്രാല്‍, അഷ്റഫ് ഒളവറ, കെ.കെ സുബൈര്‍, സലാം ആലൂര്‍ മാങ്ങാട്, അഷ്റഫ് ബദിയടുക്ക, സാദത്ത് തൃക്കരിപ്പൂര്‍, ഷമീം ബേക്കല്‍ സംസാരിച്ചു. ഇസ്മായില്‍ ഉദിനൂര്‍, ഷാഫി സിയാറത്തിങ്കര, സത്താര്‍ കുന്നുംകൈ, ഇസ്മായില്‍ മുഗളി, അബ്ദുല്‍ റഹിമാന്‍ കമ്പള ബായാര്‍, റിയാസ് ഇട്ടമ്മല്‍, ഷാഫി നാട്ടക്കല്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല സ്വാഗതവും അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി നന്ദിയും പറഞ്ഞു
Post a Comment
0 Comments