കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ പതിനൊന്ന് മാസമായി ശമ്പളം ലഭിക്കാത്ത കാസര്‍കോട് ബെദ്രഡുക്കയിലെ ഭെല്‍ ഇ.എം.എല്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ കമ്പനിക്കകത്ത് നടത്തുന്ന സമരത്തിന്റെ നൂറാം ദിവസത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമര ചുവട്ടില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി.
ഭെല്‍ ഇ.എം.എല്‍ കമ്പനിയുടെ പ്രതിസന്ധി പരിഹരിച്ച് തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിരമായി ഉണ്ടാക്കിയില്ലെങ്കില്‍ ശക്തമായ സമരപോരാട്ടങ്ങള്‍ക്ക് ജില്ല സാക്ഷ്യം വഹിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ മുഖ്യപ്രഭാഷണം നടത്തി. എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ്, യു.ടി.യു.സി ജില്ലാ സെക്രട്ടറി കരിവെള്ളൂര്‍ വിജയന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.കെ മെയ്തീന്‍ കുഞ്ഞി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, അഡ്വ വി.എം മുനീര്‍, മുംതാസ് സമീറ, എന്‍.എ അബ്ദുല്‍ ഖാദര്‍, ഷംസുദ്ധീന്‍ ആയിറ്റി, എം.എ മക്കാര്‍ മാസ്റ്റര്‍, ഉമ്മര്‍ അപ്പോളോ, ടി.പി മുഹമ്മദ് അനീസ്, പി.ഐ.എ ലത്തീഫ്, പി.പി നസീമ ടീച്ചര്‍, മാഹിന്‍ മുണ്ടക്കൈ പ്രസംഗിച്ചു.
Post a Comment
0 Comments