Type Here to Get Search Results !

Bottom Ad

കശ്മീരില്‍ നിയന്ത്രണം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി


ദേശീയം (www.evisionnews.co): പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ ഭാഗമായി ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ കേസ് ഗൗരവമായല്ല കാണുന്നതെന്ന് ജസ്റ്റിസ് എന്‍.വി രമണ കുറ്റപ്പെടുത്തി. കേസിലെ കക്ഷികള്‍ക്ക് ജമ്മുകശ്മീരിലെ സാഹചര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് എന്തുകൊണ്ട് നല്‍കിയില്ലെന്ന് സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചോദിച്ചു. 

കേസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി നല്‍കണമെന്ന് കോടതി ഉത്തരവിട്ടിടുണ്ട്. അതേസമയം ജമ്മു കശ്മീരിലെ കരുതല്‍തടങ്കല്‍ കേസുകളൊന്നും പരിഗണിക്കില്ലെന്നും ജസ്റ്റിസ് രമണ അറിയിച്ചു. കേസിലെ കക്ഷികള്‍ വളരെ വിശദമായാണ് വാദങ്ങള്‍ നടത്തിയത്. അതിന് കേന്ദ്രം നല്‍കിയ മറുപടി തൃപ്തികരമല്ല. കേസില്‍ കേന്ദ്രം ഗൗരവം കാട്ടുന്നില്ല എന്ന തോന്നല്‍ ഉണ്ടാക്കരുതെന്നും സുപ്രീം കോടതി അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad