Type Here to Get Search Results !

Bottom Ad

പിബി സലാമിനും മുജീബ് തോക്കിനും ജന്മനാട് സ്വീകരണം നല്‍കി

നായന്മാര്‍മൂല (www.evisionnews.co): കേരള റോളര്‍ സ്‌കാറ്റിംഗ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്ത പി.ബി സലാമിനും ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഫ് ഇന്ത്യയുടെ ദേശീയ കാര്‍ റാലിയിലെ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ മുജീബ് തോക്കിനും ജന്മനാടായ നായന്മാര്‍മൂല പൗരാവലി അനുമോദനവും സ്വീകരണം നല്‍കി. മുന്‍ മന്ത്രി സിടി അഹമ്മദലിയും നായനാര്‍ ആസ്പത്രി എം.ഡി ഡോ. ജാസിറലിയും ചേര്‍ന്ന് ഇരുവര്‍ക്കും പൊന്നടയും സ്‌നേഹോപഹാരവും നല്‍കി.

ചടങ്ങില്‍ എ.എല്‍ അമീന്‍, എന്‍.എ താഹിര്‍, ഖാദര്‍ പാലോത്ത്, ഖാദര്‍ അറഫ, ബഷീര്‍ കടവത്ത്, ഖാദര്‍ പാണലം സംസാരിച്ചു. വിവിദ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി അഷ്‌റഫ് സല്‍മാന്‍, ഹാരിസ് കെജിഎന്‍, ഹാരിസ് എന്‍.എം, നൗഷാദ് ടി.കെ, നംഷാദ്, റാസിഖ് ബെദിര, മൊയ്തു അറഫ, ബുര്‍ഹാന്‍, തൗസീഫ് അഹമ്മദ്, ഇബ്രാഹിം, മജീദ് എരിയപ്പാടി, റഹീം പന്തല്‍, ഉസ്മാന്‍ കടവത്ത്, ബൈക്ക് റൈഡര്‍ മനീഷ് ഷാളണയിച്ചു. എ.എല്‍ അമീന്‍, ഖാദര്‍ പാലോത്ത്, മജീദ് സല്‍മാന്‍, പി.കെ അഷ്റഫ് പരിപാടിക്ക് നേതൃത്വം നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad