കോട്ടിക്കുളം (www.evisionnews.co): കോട്ടിക്കുളം നൂറുല്‍ ഹുദാ ഹയര്‍സെക്കന്ററി കേന്ദ്ര മദ്രസയില്‍ വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിക്കായി തയാര്‍ചെയ്ത പ്രാക്ടിക്കല്‍ ലാബ് എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഹാജി കല്ലട്ര ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസില്‍ ഉള്‍പ്പെട്ട പാഠഭാഗങ്ങളും വസ്തുക്കളും പ്രത്യേക രീതിയില്‍ തയാറാക്കിയാണ് പ്രാക്ടിക്കല്‍ ലാബ് എന്ന നൂതന ആശയം ക്രമീകരിച്ചിരിക്കുന്നത്. രണ്ട് കുല്ലത്ത് ഹൗള്, മക്ക- മദീന പശ്ചാത്തലം, ഹജ്ജ് ആവിഷ്‌കാരം, മയ്യിത്ത് പരിപാലന ക്രമം തുടങ്ങി വ്യത്യസ്ത പഠന മേഖലകളെ പ്രാക്ടിക്കലായി പഠിക്കാന്‍ കൃത്യമായി തയാര്‍ചെയ്ത ലാബ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരം നല്‍കും.
സംഗമത്തില്‍ ജമാഅത്ത് പ്രസിഡന്റ് യു.കെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. സ്വദര്‍ മുഅല്ലിം ജാബിര്‍ ഹുദവി ചാനടുക്കം, ജമാഅത്ത് ജനറല്‍ സെക്രട്ടറി പി.എം കുഞ്ഞാമദ്, വൈസ് പ്രസിഡന്റ് അബ്ദുള്ള കാവേരി, പി.ടി.എ പ്രസിഡന്റ് നൗഷാദ് പള്ളിക്കുന്ന്, അലി മൗലവി, ശാഹുല്‍ ഹമീദ് ദാരിമി, സുബൈര്‍ കോട്ടിക്കുളം, ഫയാസ് കൂളിക്കാട്, പള്ളിക്കാല്‍ ശാഫി, പാലാട്ട് അബ്ദുര്‍ റഹ്മാന്‍, സുബൈര്‍ മൗലവി, റഷീദ് കപ്പണക്കാല്‍, താജുദ്ദീന്‍ സംബന്ധിച്ചു
Post a Comment
0 Comments