Type Here to Get Search Results !

Bottom Ad

റവന്യൂ ജില്ലാ കലോത്സവം: കാസര്‍കോട് ഉപജില്ല മുന്നില്‍


ഇരിയണ്ണി (www.evisionnews.co): കൗമാരകലയുടെ മഹോത്സവത്തിന് ഇരിയണ്ണി ജി.വി.എച്ച്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കം. ഇനി രണ്ടുപകലും രാത്രിയും കലയുടെ ഉത്സവത്തിന് ഇരിയണ്ണി സാക്ഷിയാകും. 12വേദികളിലായാണ് മത്സരം നടക്കുന്നത്. ആദ്യദിവസം യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്റി വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ല മുന്നിട്ടു നില്‍ക്കുന്നു. യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബേക്കലും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ചെറുവത്തൂരുമാണ് രണ്ടാമത്. അറബിക് കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ ചെറുവത്തൂരും കാസര്‍കോടും ഒന്നാം സ്ഥാനം പങ്കിടുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബേക്കല്‍, കാസര്‍കോട് ഉപജില്ലയും മുന്നിട്ടു നില്‍കുന്നു. 

ഔദ്യോഗിക ഉദ്ഘാടനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു മുഖ്യാതിഥിയായിരുന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉപഹാരം നല്‍കി. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എ.പി ഉഷ, വിദ്യാഭ്യസ ഉപഡയറക്ടര്‍ കെ.വി പുഷ്പ, ജനപ്രതിനിധികളായ കെ. പ്രഭാകരന്‍, കെ. സുരേന്ദ്രന്‍, ഹയര്‍സെക്കന്ററി ആര്‍.ഡി.ഡി പി.എന്‍ ശിവന്‍, ജോ. കണ്‍വീനര്‍ സജീവന്‍ മാടപ്പറമ്പത്ത്, ബി.കെ നാരായണന്‍, പി. ചെറിയോന്‍, സി. രാമകൃഷ്ണന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad