ന്യൂഡല്‍ഹി (www.evisionnews.co): ഇന്ത്യന്‍ ആക്ടിവിസ്റ്റുകളെയും ജേണലിസ്റ്റുകളെയും ഉന്നംവെച്ച് ഇസ്രഈലി കമ്പനി ചാരപ്രവര്‍ത്തനം നടത്തിയിരുന്നെന്ന് വാട്സ് ആപ്പിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഗാന്ധിയുട പ്രതികരണം.
മാധ്യമ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും രാഷ്ട്രീയക്കാരുടെയും ഫോണിലേക്ക് അനാവശ്യമായി ഇടപെടാന്‍ ബി.ജെ.പിയോ സര്‍ക്കാരോ ഇസ്രഈലി ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ ഇത് മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനവും ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ അഴിമതിയുമാണ്. സര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
Post a Comment
0 Comments