Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജ്: നവംബര്‍ 20 മുതല്‍ പ്രതിഷേധ ക്യാമ്പയിന്‍

കാസര്‍കോട് (www.evisionnews.co): തറക്കല്ലിട്ട് ആറുവര്‍ഷം പിന്നിട്ടിട്ടും മെഡിക്കല്‍ കോളജിന്റെ പണി പൂര്‍ത്തികരിക്കാതെ വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ 20മുതല്‍ ഡിസംബര്‍ 14വരെ പ്രതിഷേധ ക്യാമ്പയിന്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന് ബജറ്റില്‍ ഒരു പൈസ പോലും മാറ്റിവച്ചിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച തുകയ്ക്ക് റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം അധിക തുക മാത്രമാണ് ഈ സര്‍ക്കാര്‍ അനുവദിച്ചത്. അക്കാദമിക്ക് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും ആസ്പത്രി കെട്ടിടത്തിന്റെ പണി ഇഴഞ്ഞുനീങ്ങുകയാണ്. സ്റ്റാഫ് ക്വാര്‍ട്ടേര്‍സ്, ഹോസ്റ്റല്‍, ലൈബ്രറി, മീറ്റിംഗ് ഹാള്‍, മാലിന്യ സംസ്‌കരണം, വൈദ്യുതി തുടങ്ങിയവക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ഇതുവരെ ലഭിച്ചിട്ടില്ല. 135കോടി രൂപയുടെ എസ്റ്റിമേറ്റ് നിര്‍മാണ ഏജന്‍സിയായ കിറ്റ്‌കോ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. കാസര്‍കോട് 

എം.എല്‍.എല്‍ എന്‍.എ നെല്ലിക്കുന്നിന്റെ നേതൃത്വത്തില്‍ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ട് നിവേദനം നല്‍കിയിരുന്നു. ഈ ബജറ്റില്‍ അതിന് ആവശ്യമായ തുക മാറ്റിവെക്കണം. അതോടൊപ്പം മെഡിക്കല്‍ കോളജിലേക്കുള്ള റോഡിന്റെ പണി പാതിവഴിയിലാണ്. എത്രയും പെട്ടെന്ന് ചെര്‍ക്കള കല്ലട്ക്ക റോഡിന്റെ പണി പൂര്‍ത്തീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടങ്ങുന്നത്. ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട്, ബദിയടുക്ക, പെര്‍ള, സീതാംഗോളി, കുമ്പഡാജെ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തും. പത്രസമ്മേളനത്തില്‍ മാഹിന്‍ കേളോട്ട്, എ.കെ ശ്യാം പ്രസാദ്, കെ. അഹമ്മദ് ശരീഫ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എം.കെ രാധാകൃഷ്ണന്‍, അബ്ദുല്‍ നാസര്‍, പി.ജി ചന്ദ്രഹാസറൈ, ഫാറൂക് ഖാസിമി, ഗിരീഷ്, ശ്യാം പ്രസാദ് മാന്യ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad