(www.evisionnews.co) വിദേശയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലും കടത്തിവെട്ടി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെ നരേന്ദ്ര മോദി ഏഴ് വിദേശ പര്യടനങ്ങള്‍ നടത്തിയപ്പോള്‍, 10 വിദേശപര്യടനമാണ് മുരളീധരന്‍ നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. ലോക്സഭയില്‍ എഴുതി നല്‍കിയ ചോദ്യത്തിനാണ് മന്ത്രി വി മുരളീധരന്‍ മറുപടി നല്‍കിയത്.
ഭൂട്ടാന്‍, ഫ്രാന്‍സ്, യു.എ.ഇ, ബഹറൈന്‍, റഷ്യ, അമേരിക്ക, സൗദി അറേബ്യ, തായ്ലാന്റ്, ബ്രസീല്‍ എന്നീ രാജ്യങ്ങളിലൂടെയാണ് മോദി പര്യടനം നടത്തിയത്. അമേരിക്കന്‍ പര്യടനത്തിനിടെ സെപ്തംബര്‍ 22ന് നടന്ന ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചത് അമേരിക്കന്‍ സംഘടനയായ ടെക്സാസ് ഇന്ത്യ ഫോറം ആണെന്നും മുരളീധരന്‍ സഭയില്‍ മറുപടി നല്‍കി. കേന്ദ്ര
ഗവണ്‍മെന്റിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ 13 വിദേശ പര്യടനങ്ങളിലായി 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മൂന്ന് മസത്തിനിടെ 14 വിദേശ നേതാക്കള്‍ ഇന്ത്യയിലെത്തിയതായും മന്ത്രി സഭയെ അറിയിച്ചു.
Post a Comment
0 Comments