കാസര്‍കോട്: (www. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന കടയടപ്പ് സമരം ജില്ലയില്‍ പൂര്‍ണം. വ്യാപാരി സമൂഹത്തെ ആത്മഹത്യയിലേക്കും സമ്പൂര്‍ണ നാശത്തിലേക്കും നയിക്കുന്ന വിവിധ വ്യാപാരദ്രോഹ നിലപാടുകളില്‍ നിന്ന് സര്‍ക്കാരും ഉദേ്യാഗസ്ഥരും പിന്‍മാറുക, ജി.എസ്.ടി.യിലെ വ്യാപാരി ദ്രോഹ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജി.എസ്.ടി.യുടെ വരവോടെ കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരില്‍ 2017ന് മുമ്പ് തീര്‍പ്പാക്കിയ കണക്കുകളില്‍ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തവിധം ലക്ഷക്കണക്കിന് രൂപ പിഴ ചുമത്തുകയും വ്യാപകമായി നോട്ടീസ് അയയ്ക്കുകയും കടകളില്‍ കയറി പരിശോധിക്കുകയും ചെയ്യുകയാണ്.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ കലക്ട്രേറ്റിലെ ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഗവ. കോളജ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് വ്യാപാരികളാണ് അണിനിരന്നത്. തുടര്‍ന്ന് നടന്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്് കെ.വി ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. പി.പി മുസ്തഫ, സി.എച്ച് ശംസുദ്ദീന്‍, ശങ്കരനാരായണ മയ്യ, ടി.എ ഇല്യാസ്, ബി. വിക്രംപൈ, ശിഹാബ് ഉസ്മാന്‍, ജി.എസ് ശശിധരന്‍, പി. മുരളീധരന്‍, എ.വി ഹരിഹരസുധന്‍, എം.പി സുബൈര്‍, ബഷീര്‍ കനില, സി. ഹംസ, എ.എ അസീസ്, എ.കെ മൊയ്തീന്‍ കുഞ്ഞി, ഷേര്‍ളി സെബാസ്റ്റ്യന്‍, കെ. മണികണ്ഠന്‍, ഷാഫി നാലപ്പാട്, എം. മൂസ, മുഹമ്മദ് അലി മുണ്ടാങ്കുലം, അഷ്റഫ് നാല്‍ത്തടുക്ക, സി. യൂസഫ് ഹാജി, കെ.വി സുരേഷ് കുമാര്‍, മുഹമ്മദ് കുഞ്ഞി കുഞ്ചാര്‍, കെ. ഹനീഫ, എ. മനോജ് കുമാര്‍, നാരായണ പൂജാരി നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി സ്വാഗതവും ട്രഷറര്‍ മാഹിന്‍ കോളിക്കര നന്ദിയും പറഞ്ഞു.
Post a Comment
0 Comments