കാസര്‍കോട് (www.evisionnews.co): കേന്ദ്ര സര്‍ക്കാര്‍ ബാധ്യത നിറവേറ്റണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേത്യത്വത്തില്‍ പാര്‍ലിമെന്റിന് മുന്നില്‍ സത്യാഗ്രഹം നടത്തും. 2017ലെ സുപ്രീം കോടതി വിധി പ്രകാരം മുഴുവന്‍ ദുരിതബാധിതര്‍ക്കും അഞ്ചു ലക്ഷം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കാത്ത സാഹചര്യത്തിലാണ് ദുരിതബാധിതര്‍ കേന്ദ്രത്തെ സമീപിക്കുന്നത്. 2017ലെ വിധി അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ തുക നല്‍കേണ്ടതും പ്രസ്തുത തുക കേന്ദ്ര സര്‍ക്കാറില്‍ നിന്നും ഈടാക്കാമെന്നാണ് പറയുന്നത്. ഇതിന്റെ മുന്നോടിയായി ജനുവരി 15മുതല്‍ 30വരെ അതിജീവന യാത്രയും സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു.
യോഗത്തില്‍ മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ദയാബായ്, അബ്ദുല്‍ മുനീര്‍ പി.എ, ചന്ദ്രാവതി കെ, കെ. സമീറ, പി.ജെ ആന്റണി, ഒ.ജെ രാജു, ജോണ്‍, ശാന്ത, സിബി അലക്‌സ്, എം.പി ഫിലിപ്പ്, ടി. തമ്പാന്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞിക്യഷ്ണന്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments