Type Here to Get Search Results !

Bottom Ad

വീത്കുന്ന് ഒറ്റക്കോല മഹോത്സവം: നാള്‍മരം മുറിക്കല്‍ ചടങ്ങ് നടന്നു

കാലിക്കടവ് (www.evisionnews.co): പിലിക്കോട് രയരമംഗലം വടക്കേം വാതിക്കല്‍- വീത്കുന്ന് വിഷ്ണു മൂര്‍ത്തി ക്ഷേത്ര ഒറ്റക്കോല മഹോത്സവത്തിന് മുന്നോടിയായുള്ള നാള്‍മരം മുറിക്കല്‍ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. വെള്ളിയാഴ്ച പുലര്‍ച്ചേ അഞ്ചിനാണ് വിഷ്ണു മൂര്‍ത്തിയുടെ അഗ്‌നിപ്രവേശത്തിനുള്ള മേലേരി ഒരുക്കാനുള്ള നാള്‍മരം മുറിക്കല്‍ ചടങ്ങ് നടന്നത്. ക്ഷേത്ര സ്ഥാനീകന്‍ ബാലന്‍ വറക്കോടന്‍ നാള്‍മരം മുറിച്ചു. ക്ഷേത്ര ആചാരന്മാരടക്കം നിരവധി ഭക്തര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. നവംബര്‍ ഏഴിനും എട്ടിനുമാണ് ഒറ്റക്കോല മഹോല്‍സവം നടക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad