Type Here to Get Search Results !

Bottom Ad

പിഞ്ചു കുഞ്ഞിന്റെ മരണം: ആസ്പത്രിയില്‍ കഴിയുന്ന മാതാവില്‍ നിന്ന് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി

കാസര്‍കോട് (www.evisionnews.co): രണ്ടുവയസുള്ള കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ കഴിയുന്ന മാതാവില്‍ നിന്ന് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി. പെരുമ്പളക്കടവ് റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റുമൈസയുടെ മകള്‍ ഫാത്തിമത്ത് മിസ്വയാണ് കഴിഞ്ഞ ദിവസം മരിച്ചത്. അസ്വസ്ഥ നിലയില്‍ ആസ്പത്രിയില്‍ കഴിയുന്ന റുമൈസയില്‍ നിന്ന് ഇന്നലെ വൈകിട്ടോടെയാണ് മജിസ്ട്രേറ്റ് മൊഴിയെടുത്തത്.

കുട്ടിയുടെ മൃതദേഹം ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഖബറടക്കി. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് വന്നാലേ മരണം സംബന്ധിച്ചുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്താനാകു എന്നാണ് കേസന്വേഷിക്കുന്ന വിദ്യാനഗര്‍ എസ്.ഐ എ. സന്തോഷ് കുമാര്‍ പറയുന്നത്. മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പൊലീസ് പറഞ്ഞു. കുട്ടിക്ക് വിഷം നല്‍കിയ ശേഷം റുമൈസയും വിഷം കഴിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് റുമൈസ ഡോക്ടര്‍മാരെ അറിയിച്ചതായാണ് വിവരം. റുമൈസയും ഭര്‍ത്താവും അടുത്തകാലത്തായി അകന്നാണ് കഴിയുന്നത്. റുമൈസ വിഷം കഴിച്ചുവെന്ന് സംശയിക്കുന്ന ദിവസം ഭര്‍ത്താവിന്റെ ഫോണ്‍ വിളിവന്നിരുന്നതായും കുട്ടിയെ തനിക്ക് വേണമെന്ന് പറഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രേഖപ്പെടുത്തിയിട്ടുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad