താനേശ്വര്‍ (www.evisionnews.co): ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രതിഷേധം. കേന്ദ്രസര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന പദ്ധതിയുടെ നടത്തിപ്പിനെ ചോദ്യം ചെയ്ത് മോദിയുടെ നേര്‍ക്ക് അശോക് കുമാര്‍ പ്രതിഷേധം നടത്തിയത്. താനേശ്വറിലെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് സംഭവം.
എവിടെയാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന് ചോദിച്ചതിന് ശേഷം പേപ്പറുകള്‍ ചുരുട്ടി വലിച്ചെറിഞ്ഞു. അഞ്ചു മിനുറ്റോളം മുദ്രാവാക്യം വിളിച്ചതിന് ശേഷമാണ് പൊലീസെത്തി അയാളെ സ്ഥലത്ത് നിന്ന് മാറ്റിയത്.
ജഗദരിയിലെ ഗുലാബ് നഗര്‍ സ്വദേശിയാണ് അശോക് കുമാര്‍. തന്റെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകളോട് അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയിരുന്നു. സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ വിഷയം മൂടിവെക്കാന്‍ ശ്രമിക്കുന്നു. പരാതിപ്പെട്ട തങ്ങളെ അക്രമിക്കുകയും ജാതീയമായി അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന് അശോക് കുമാര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇട്ടെന്നും അശോക് കുമാര്‍ പറഞ്ഞു.നിരവധി തവണ പ്രതിഷേധിച്ചതിനാല്‍ എഫ്.ഐ.ആര്‍ പിന്‍വലിച്ചെന്നും അശോക് കുമാര്‍ പറഞ്ഞു.
Post a Comment
0 Comments