ദേശീയം (www.evisionnews.co): ഹരിയാനയില്‍ സ്വതന്ത്രരെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപികരിക്കാന്‍ ബി.ജെ.പി നീക്കം നടത്തുന്നു. തൊണ്ണൂറംഗ നിയമസഭയില്‍ നാല്‍പത് സീറ്റാണ് ബി.ജെ.പിക്ക് കിട്ടിയത്. ഏഴ് സ്വതന്ത്രരെ ഒപ്പം ചേര്‍ത്ത് സര്‍ക്കാര്‍ രൂപികരിക്കാനാണ് ബി.ജെ.പിയുടെ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി നാല് സ്വതന്ത്രരെ ഡല്‍ഹയിലേക്ക് ബി.ജെ.പി ക്ഷണിച്ചിരുന്നു.
അതേസമയം ബി.ജെ.പിയുടെ നീക്കം നിരീക്ഷിച്ചതിനുശേഷം മാത്രമെ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളു എന്ന്് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ദുഷ്യന്ത് ചൗട്ടാലയെ മുഖ്യമന്ത്രിയാക്കി ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് മാറ്റിനിറുത്താന്‍ തയ്യാറെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്.എന്നാല്‍ ഭൂപീന്ദര്‍സിംഗ് ഹൂഡ നിലപാട് വ്യക്തമാക്കിയിട്ടില്ല.
90അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 46സീറ്റുകള്‍ സ്വന്തമാക്കാന്‍ ഭരണകക്ഷിയായ ബിജെപിക്കും കഴിയാതിരുന്നതോടെയാണ് ഹരിയാനയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് തുടക്കം കുറിച്ചത്. നേരത്തെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയുമായി ചര്‍ച്ച നടത്താനും വ്യക്തത വരുത്താനും ബിജെപി പ്രകാശ്സിംഗ് ബാദലിന്റെ സഹായം തേടിയിരുന്നു.
Post a Comment
0 Comments