മഞ്ചേശ്വരം (www.evisionnews.co): മണ്ഡലം മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധികരിക്കുന്നത് ആരെന്നറിയാന്‍ ഇനി ഒരുനാള്‍ മാത്രം. വോട്ടെണ്ണല്‍ നാളെയാണ് പൈവളിഗെ നഗര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വടക്കെയറ്റത്തുളള കെട്ടിടത്തിലാണ് വോട്ടെണ്ണല്‍ കേന്ദ്രം. വോട്ടെണ്ണുന്നതിനുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
വോട്ടണ്ണല്‍ കേന്ദ്രത്തില്‍ 12 ടെബിളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ടേബിളില്‍ സൂപ്പര്‍വൈസര്‍, അസി. സൂപ്പര്‍വൈസര്‍, സൂക്ഷ്മ നിരീക്ഷകന്‍ എന്നിവര്‍ ഉണ്ടാകും. ഒരു ടേബിളില്‍ സ്ഥാനാര്‍ത്ഥികളുടെ ഒരു ഏജന്റ് വീതവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വരണാധികാരി, ഉപവരണാധികാരി, പൊതുനിരീക്ഷക, സ്ഥാനാര്‍ത്ഥികള്‍ എന്നിവരും ഉണ്ടാകും. ജില്ലാ കലക്ടര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും. ആദ്യം അഞ്ചു വോട്ടിങ് വോട്ടിങ് മെഷീനുകളിലെ വോട്ട് എണ്ണും. ഇതൊടെപ്പം ഈ മെഷിനുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണും.
നറുക്കെടുപ്പിലൂടെയാണ് ഈ അഞ്ചു മെഷീന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ഒന്നാം നമ്പര്‍ ബൂത്ത് മുതല്‍ 198-ാം നമ്പര്‍ ബൂത്ത് വരെ ക്രമത്തില്‍ എണ്ണും. 17റൗണ്ടുകളിലായാണ് വോട്ട് എണ്ണുന്നത്. ഓരോ റൗണ്ടും പൂര്‍ത്തിയായാല്‍ വരണാധികാരിയുടെ അംഗീകാരത്തോടെ ഡാറ്റ എന്‍ട്രി നടത്തും. പൊതുജനങ്ങള്‍ക്ക് വോട്ടണ്ണെല്‍ നില തല്‍സമയം അറിയുന്നതിനും സൗകര്യമെരുക്കിയിട്ടുണ്ട്. results.eci.gov.in എന്ന വെബ്സൈറ്റിലൂടെ ഫലം തത്സമയം അറിയുവാന്‍ കഴിയും. ഏഴ് സ്ഥാനാര്‍ത്ഥികളുടെ ജനവിധിയാണ് നാളെ അറിയുന്നത്.
ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, പൊതുനിരീക്ഷക സുഷമ ഗൊഡ്ബോലെ, വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എന്‍. പ്രേമചന്ദ്രന്‍ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.ആര്‍ രാധിക എന്നിവര്‍ വോട്ടണ്ണല്‍ കേന്ദ്രത്തില്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി.
Post a Comment
0 Comments