അബുദാബി (www.evisionnews.co): സമൂഹിക മാധ്യമങ്ങളില്‍ പരസ്ത്രീകളുമായി സല്ലപിക്കുന്ന ഭര്‍ത്താവിനെ വ്യാജ അക്കൗണ്ടുണ്ടാക്കി ചാറ്റ് ചെയ്ത് യുവതി കുടുക്കി. ഭാര്യയാണെന്നറിയാതെ യുവതിയോടു ചാറ്റ് ചെയ്യുകയും ഒരുമിച്ചുതങ്ങാന്‍ ക്ഷണിക്കുകയും ചെയ്ത യുവാവാണു കുടുങ്ങിയത്. ചാറ്റിന്റെ വിശദാംശങ്ങളുമായി കുടുംബകോടതിയെ സമീപിച്ച യുവതിക്കു വിവാഹമോചനം അനുവദിച്ചു. സ്ത്രീക്കു വീടുവച്ചുകൊടുക്കാനും പ്രതിമാസ ചെലവിനുള്ള തുക നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അറബ് യുവതിയാണു മുള്ളിനെ മുള്ളുകൊണ്ടുതന്നെ നേരിട്ടത്. രണ്ടു വര്‍ഷംമുമ്പ് വിവാഹിതരായ ഇവര്‍ക്ക് ആറുമാസം പ്രായമായ ആണ്‍കുട്ടിയുമുണ്ട്. ഭര്‍ത്താവിനെ പരസ്ത്രീകളോടൊപ്പം കണ്ടതായി സുഹൃത്ത് അറിയിച്ചതനുസരിച്ച് ഫോണ്‍ ചെയ്തു ചോദിച്ചപ്പോള്‍ ജോലിയിലാണെന്നായിരുന്നു ഇയാളുടെ മറുപടി. മണിക്കൂറുകളോളം സമൂഹമാധ്യമത്തില്‍ ചെലവഴിക്കുന്നതും ചില ദിവസങ്ങളില്‍ വീട്ടിലേക്ക് വരാത്തതും പതിവാകുക കൂടി ചെയ്തതോടെ യുവതി അന്വേഷണം തുടങ്ങുകയായിരുന്നു.
Post a Comment
0 Comments