കേരളം (www.evisionnews.co): സമുദായ സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ പ്രത്യേക സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ട് ചോദിക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സമുദായ സംഘടനകള്‍ ജാതി പറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണരംഗം യുദ്ധക്കളമാക്കരുതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
എന്‍.എസ്.എസ് മുന്‍ നിലപാട് മാറ്റി ശരിദൂരമാക്കിയതാണ് അപകടമുണ്ടാക്കിയതെന്നും ടിക്കാറാം മീണ പരിഹസിച്ചു. ഉപതിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിന്റെ യു.ഡി.എഫ് അനുകൂല നിലപാട് സംബന്ധിച്ചായിരുന്നു മീണയുടെ പ്രതികരണം.
മത-സമുദായ സംഘടനകളുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ മീണ വ്യക്തമാക്കി. എന്‍.എസ്.എസ് പരസ്യമായി പക്ഷം പിടിച്ചതില്‍ സ്വമേധയാ നടപടിയെടുക്കില്ല. പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും. ജാതിമത സംഘടനകള്‍ പരിധി തിരിച്ചറിഞ്ഞു വേണം തിരഞ്ഞെടുപ്പില്‍ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പക്ഷം പിടിക്കുന്നതില്‍ നിന്ന് സമുദായസംഘടനകള്‍ സ്വമേധയാ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments