ദേശീയം (www.evisionnews.co): രാജ്യം കടുത്ത ദാരിദ്രത്തിലാണെന്ന് വ്യക്തമാക്കി ആഗോള പട്ടിണി സൂചിക. പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യയെ പട്ടികപ്പെടുത്തിയിരിക്കുന്നത്. 117 രാജ്യങ്ങളുടെ പട്ടികയില്‍ 102ാമതായാണ് ഇന്ത്യയുടെ സ്ഥാനം. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് പട്ടിണി ഏറ്റവുമധികം അനുഭവപ്പെടുന്ന 117ാമത്തെ രാജ്യം.
ആഗോള തലത്തിലെ പട്ടിണിയും പോഷകാഹാരക്കുറവും പരിഗണിച്ചാണ് സൂചിക തയ്യാറാക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍, ശൈശവ മരണം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്ന ഘടകങ്ങള്‍. ആഗോളതലത്തില്‍ ദാരിദ്ര്യം കുറഞ്ഞുവരുന്നു എന്ന സൂചനയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗുരുതരം എന്ന അവസ്ഥയില്‍നിന്നും ഗുരുതരമായതും പരിഹരിക്കാവുന്നതുമെന്ന അവസ്ഥയിലേക്ക് ആഗോള ദാരിദ്ര്യ നിരക്ക് മാറിയിട്ടുണ്ട്.
Post a Comment
0 Comments