Type Here to Get Search Results !

Bottom Ad

കടലില്‍ ചാടി മരിക്കാനെന്ന് പറഞ്ഞിറങ്ങിയ യുവാവിന്റെ മൃതദേഹം ബേക്കലില്‍ കടലില്‍ കണ്ടെത്തി

കാസര്‍കോട് (www.evisionnews.co): കടലില്‍ ചാടി മരിക്കാന്നും പറഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ നിന്നും ഇറങ്ങിയ യുവാവിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി. പൂച്ചക്കാട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യു.പി സ്വദേശി നന്ദുകുമാര്‍ യാദവി (25)ന്റെ മൃതദേഹമാണ് ബേക്കല്‍ കടലില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബേക്കല്‍ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ മുരളി, പ്രദീപ്, മണി എന്നിവരാണ് മൃതദേഹം കടലില്‍ ഒഴുകിപോകുന്നത് കണ്ടത്.

ഇവര്‍ കടലില്‍ ചാടി നീന്തി മൃതദേഹം കരയ്ക്കെത്തിച്ച ശേഷം ബേക്കല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8.30 മണിയോടെ ഇയാള്‍ കടലില്‍ ചാടി മരിക്കുകയാണെന്ന് പറഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ നിന്നും ഇറങ്ങുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പിന്നാലെ പോയെങ്കിലും ഓടി പോവുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. 




Post a Comment

0 Comments

Top Post Ad

Below Post Ad