(www.evisionnews.co) അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എട്ടു റൗണ്ടുകള്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്നിടത്ത് യു.ഡി.എഫും രണ്ടിടത്ത് എല്‍.ഡി.എഫും ലീഡ് ചെയ്യുന്നു. യു.ഡി.എഫ് മണ്ഡലങ്ങളായ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍.ഡി.എഫ് മികച്ച മുന്നേറ്റമാണ് നടത്തിയത്. ആദ്യ ഘട്ടം മുതല്‍ ലീഡ് ഉയര്‍ത്തിയ വി.കെ പ്രശാന്ത് 8360 വോട്ടിന്റെ ലീഡുമായി മുന്നേറുകയാണ്. എന്‍.എസ്.എസ് ശരിദൂരം പ്രഖ്യാപിച്ചിട്ടുപോലും യു.ഡി.എഫിന് മേല്‍കൈയുണ്ടാക്കാന്‍ കഴിഞ്ഞില്ല.
ശബരിമല വിഷയമുള്‍പ്പെടെ ചര്‍ച്ചയായ കോന്നിയിലും എല്‍.ഡി.എഫും പിടിമുറുക്കി. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.യു ജിനേഷ് കുമാര്‍ 4649 വോട്ടിന്റെ ലീഡുമായി മുന്നേറുകയാണ്.
ഇതേ സമയം എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലീഡ് മെച്ചപ്പെടുത്തി. 2553 വോട്ടിന്റെ ലീഡാണ് ഷാനിമോള്‍ ഉസ്മാന് നിലവിലുള്ളത്. സിറ്റിംഗ് സീറ്റായ എറണാകുളത്തും മഞ്ചേശ്വരത്തും യു.ഡി.എഫ് തന്നെ മുന്നേറുന്നു. എറണാകുളത്ത് 4257 വോട്ടിനും മഞ്ചേശ്വരത്ത് 6601 വോട്ടിനും യു.ഡി.എഫ് ലീഡ് ചെയ്യുന്നു.
അഞ്ചിടത്തേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മാത്രമാണ് ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ളത്. മികച്ച പ്രകടനം പ്രതീക്ഷിച്ച കോന്നിയല്‍ ഉള്‍പ്പെടെ മുന്നേറാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല
Post a Comment
0 Comments