കാസര്‍കോട് (www.evisionnews.co): സമാന്തര വിദ്യാഭ്യാസ രംഗത്ത് പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജ് വാര്‍ഷികാഘോഷം പന്ത്രണ്ടിന പരിപാടികളോടെ നടത്താന്‍ കോളജ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി ലോഗോ പ്രകാശനം, വിദ്യാഭ്യാസ സെമിനാര്‍, വിദ്യാര്‍ത്ഥി പാര്‍ലിമെന്റ്, പൂര്‍വ വിദ്യാര്‍ത്ഥി സംഗമം, സ്‌പോര്‍ഡ് മീറ്റ്, ഗെയിംസ്, ആര്‍ട്‌സ് ഫെസ്റ്റിവല്‍, ലഹരി വിരുദ്ധ കാമ്പയിന്‍, ഗെറ്റുഗതര്‍, പാരന്റിംഗ് ഡെ, പി.എസ്.എസി കോച്ചിംഗ്, പഠനയാത്ര തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ റഊഫ് ബായിക്കര, എം.എ നജീബ്, കെ.ടി നിയാസ് സംബന്ധിച്ചു.
Post a Comment
0 Comments