കാസര്‍കോട് (wwww.evisionnews.co): ടിക് ടോകിലെ 17 കാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം കാസര്‍കോട്ടെ ദമ്പതികളെ കേന്ദ്രീകരിച്ച്. പീഡനത്തിനിരയായ പെണ്‍കുട്ടി ദമ്പതികള്‍ക്കൊപ്പം മൂന്നാറിലും എറണാകുളത്തും തങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. കൂത്തുപറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആലപ്പുഴ നൂറുനാട് സ്വദേശി എസ് അരുണിനെ (30) കൂത്തുപറമ്പ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഒരു വര്‍ഷം മുമ്പും താന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ശിവപുരം സ്വദേശികളായ എം ലിദി (26), കെ സന്തോഷ്(29) എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കാസര്‍കോട്ടെ ദമ്പതികളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ടിക് ടോക് വീഡിയോ വഴിയാണ് കൂത്തുപറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെ അരുണ്‍ പരിചയപ്പെട്ടത്. പിന്നീട് അഭിനയം കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്ന് പറഞ്ഞ് തിരുവനന്തപുരത്തെത്തിച്ചു.
നാലു ദിവസത്തെ ക്യാമ്പുണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയില്‍ കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരവും മറ്റും പുറത്തുവന്നത്.
Post a Comment
0 Comments