Type Here to Get Search Results !

Bottom Ad

വോട്ടെണ്ണലിന് സ്‌ട്രോങ് റൂം തുറന്നു: അല്‍പസമയത്തിനകം എണ്ണിത്തുടങ്ങും

മഞ്ചേശ്വരം (www.evisionnews.co): പൈവളിഗെ നഗര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ വടക്കെയറ്റത്തുള്ള കെട്ടിടത്തിലാണ് വോട്ടെണ്ണല്‍ കേന്ദ്രം ഒരുക്കിയിരുന്നത്. രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 214779 ആണ്. ഇവരില്‍ 162750 പേര്‍ വോട്ട് ചെയ്തു. ഇതില്‍ 86558 പേര്‍ സ്ത്രീകളും 76192 പേര്‍ പുരുഷന്‍മാരും ആണ്

വോട്ടണ്ണല്‍ കേന്ദ്രത്തില്‍ 12ടേബിളാണ് ക്രമീകരിച്ചിരിക്കുന്നത്്. ഒരു ടേബിളില്‍ സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍, സൂക്ഷ്മനിരീക്ഷകന്‍ എന്നിവര്‍ ഉണ്ടാകും. ഒരോ ടേബിളിലും സ്ഥാനാര്‍ത്ഥികളുടെ ഒരു ഏജന്റ് വീതവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വരണാധികാരി, ഉപവരണാധികാരി, പൊതുനിരീക്ഷക, സ്ഥാനാര്‍ത്ഥികള്‍ എന്നിവരും ഉണ്ടാകും. ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും. 17റൗണ്ടുകളിലായാണ് വോട്ട് എണ്ണുന്നത്. ഓരോ റൗണ്ടും പൂര്‍ത്തിയായാല്‍ വരണാധികാരിയുടെ അംഗീകാരത്തോടെ ഡാറ്റ എന്‍ട്രി നടത്തും. പൊതുജനങ്ങള്‍ക്ക് വോട്ടണ്ണെല്‍ നില തല്‍സമയം അറിയുന്നതിനും സൗകര്യമെരുക്കിയിട്ടുണ്ട്. results.eci.gov.in,trend.kerala.gov.in എന്നീ, വെബ്സൈറ്റിലൂടെ ഫലം തത്സമയം അറിയുവാന്‍ കഴിയും.

Post a Comment

0 Comments

Top Post Ad

Below Post Ad