കാസര്‍കോട് (www.evisionnews.co): അണിചേരാം ആത്മവിനായി സംഘടിക്കാം സമൂഹത്തിനായി എന്ന പ്രമേയത്തില്‍ ആചരിക്കുന്ന ദ്വൈമാസ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നംവബര്‍ 12ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കോണ്‍ഫറന്‍സ് ഹാളില്‍ 10.30ന് നടക്കും. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ദ്വൈമാസ കാമ്പയിനില്‍ ശാഖാതലം മുതല്‍ ജില്ലവരെയുള്ള ഘടകങ്ങളില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും ലീഡേഴ്‌സിന്ന് പരിശീലനം നല്‍കുന്നതിനും വേണ്ടിയാണ് പരപാടി സംഘടിപ്പിക്കുന്നത്.
ജില്ലാ ഭാരവാഹികള്‍ സ്റ്റേറ്റ് കൗണ്‍സിലര്‍മാര്‍ മണ്ഡലം പ്രസിഡന്റ് സെക്രട്ടറി ട്രഷറര്‍ ജില്ലാ കൗണ്‍സിലര്‍ എന്നിവരെ സംബന്ധിപ്പിക്കാനുംഎസ്.വൈ.എസ് ജില്ലാ എക്‌സ്‌ക്യൂട്ടീവ് മീറ്റ് തീരുമാനിച്ചു. മീറ്റ് എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്‌ലാടനം ചെയ്തു. ജിലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി സ്വാഗതം പറഞ്ഞു. സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹംസത്തു സഅദി, ശരീഫ് ഹാജി പടന്ന, അഷ്‌റഫ് മിസ്ബാഹി, സി.കെ.കെ മാണിയൂര്‍, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, എസ്.പി സലാഹുദ്ധീന്‍, യു. സഹദ് ഹജി, മുബാറക്ക് ഹസൈനാര്‍ ഹാജി, ഹംസ ഹാജി, അബ്ദുറഹ്്മാന്‍ ഹാജി കടമ്പാര്‍, മുഹമ്മദ് കുഞ്ഞി പടന്ന, മൂസ ഹാജി ബന്തിയോട്, എം.എ ഖലീല്‍ മുട്ടത്തോടി പ്രസംഗിച്ചു.
Post a Comment
0 Comments