ദുബൈ (www.evisionnews.co): ജോലി ആവശ്യത്തിനായി യു.എ.ഇയിലെത്തിയ ജി.സി.സി കെ.എം.സി.സി ചൗക്കി മേഖലാ പ്രസിഡന്റ് സത്താറിന് ദുബൈയിലെ തോട്ടില്‍ അബ്ദുറഹ്മാന്‍ വസതിയില്‍ സ്വീകരണം നല്‍കി. ജിസിസി കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ തോട്ടില്‍ ഷാളണിയിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ്് കുഞ്ഞാമു കീഴൂരിന്റെ അധ്യക്ഷതയില്‍ നസീര്‍ ഐവ സ്വാഗതം പറഞ്ഞു. ഷാര്‍ജ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കലീല്‍ ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി സിദ്ദീക്ക് ചൗക്കി മുഖ്യപ്രഭാഷണം നടത്തി. മതേതരമൂല്യം ഉയര്‍ത്തി പിടിക്കുന്ന സപ്തഭാഷ സംഗമഭൂമിയായ മഞ്ചേശ്വരത്ത് വേരുറപ്പിക്കാനുള്ള സംഘപരിവാര്‍ ഫാസിസ്റ്റ് ശ്രമത്തെ വളരെ ശക്തമായി പരാജയപ്പെടുത്തുകയായിരുന്നു പ്രബുദ്ധരായ വോട്ടര്‍മാര്‍. മഞ്ചേശ്വരത്തിന്റെ മണ്ണില്‍ വിദ്വേഷ രാഷ്ട്രീയത്തിന് വിത്തുപാകാന്‍ പറ്റിയ ഇടമല്ലെന്ന് വോട്ടര്‍മാര്‍ തെളിയിച്ചു. സിദ്ദീഖ് ചൗക്കി മുഖ്യപ്രഭാഷണം നടത്തി.
മജീദ് അര്‍ജാല്‍, ഉപ്പി കല്ലങ്കൈ, ജംഷി മൂപ്പ, ബിരാന്‍ ഐവ, മുഹമ്മദ് മുക്രി, സാബിത്ത്, തഹ്‌സിന്‍, നിസാം, എം.വി സാജിദ്, സഹിദ്, ഷിഫാറത്ത്, ശമീര്‍ ചൗക്കി, സലീം കടപ്പുറം, ഷമീര്‍ പുത്തൂര്‍, അസൈനാര്‍ ചൗക്കി, ബഷീര്‍ പള്ളത്തില്‍ പങ്കെടുത്തു.
Post a Comment
0 Comments