ദേശീയം (www.evisionnews.co): സംസ്ഥാനത്ത് ഒരു കാബിനറ്റ് പദവി കൂടി നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. അഡ്വക്കറ്റ് ജനറല്‍ (എ.ജി)സി.പി സുധാകരപ്രസാദിന് കാബിനറ്റ് പദവി നല്‍കും. നേരത്തെ അഡ്വക്കറ്റ് ജനറലിനു കൂടി കാബിനറ്റ് പദവി നല്‍കാനുള്ള നിര്‍ദേശം മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ നിര്‍ദ്ദേശം മന്ത്രിസഭയുടെ പരിഗണനക്ക് എത്തിയിരുന്നില്ല. മന്ത്രിമാരില്‍ ചിലര്‍ക്ക് നിര്‍ദ്ദേശത്തോട് എതിര്‍പ്പുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എജിയുടേത് സുപ്രധാന ഭരണഘടനാ പദവിയായതിനാലാണു കാബിനറ്റ് പദവി നല്‍കാനുള്ള നിര്‍ദേശം മുഖ്യമന്ത്രിയുടെ പരിഗണനക്ക് വന്നത്. എജിക്കു കൂടി കാബിനറ്റ് പദവി നല്‍കുന്നതോടെ സര്‍ക്കാരില്‍ കാബിനറ്റ് പദവിയുള്ളവര്‍ 25 ആകും. 20 മന്ത്രിമാര്‍ക്ക് പുറമെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍, മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള,ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി എ.സമ്പത്ത്, ഗവ.ചീഫ് വിപ്പ് കെ.രാജന്‍ എന്നിവര്‍ക്ക് കാബിനറ്റ് പദവിയുണ്ട്.
Post a Comment
0 Comments