Type Here to Get Search Results !

Bottom Ad

കിടക്കയില്‍ മൂത്രമൊഴിച്ചതിന് വാര്‍ഡന്റെ മര്‍ദ്ദനമേറ്റ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കേരളം (www.evisionnews.co): കിടക്കയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്റെ ക്രൂരമായ മര്‍ദനമേറ്റ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ബംഗളൂരുവിലെ ഹാവേരിയിലാണ് സംഭവം. വിജയ മൃത്യുഞ്ജയ ഹിരേമത എന്ന കുട്ടിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.

രണ്ടാഴ്ച മുമ്പാണ് കുട്ടിക്ക് ഹോസ്റ്റല്‍ വാര്‍ഡന്റെ മര്‍ദ്ദനമേറ്റത്. വയറിലാണ് കുട്ടിയ്ക്ക് മര്‍ദനമേറ്റത്. ഇതിനെ തുടര്‍ന്ന് കുട്ടി വാണി വിലാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നില വഷളായതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ കുട്ടിയെ വിദഗ്ദ ചികിത്സക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ചയോടെ കുട്ടി മരിക്കുകയായിരുന്നു. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ ഹവേരി പോലീസ് കേസെടുത്തിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad