കുമ്പള (www.evisionnews.co): കരുണയാണ് തിരുനബി എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നബിദിനത്തോടനുബന്ധിച്ച്നടത്തുന്ന നബിദിന കാമ്പയിനിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി കുമ്പളയില്‍ നടത്തിയ നബിദിന വിളംബര റാലി പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കൊണ്ടും റാലിയില്‍ അണിനിരന്ന എസ്.വൈ.എസിന്റെ സന്നദ്ധ വിഭാഗമായ ആമില, എസ്.കെ.എസ്.എസ്.എഫ് വിഖായ ത്വലബ അംഗങ്ങളുടെ ചിട്ടയൊത്ത റാലി ആവേശമായി മാറി കുമ്പള കുണ്ടങ്കാറടുക്ക ത്വാഹമസ്ജിദ് പരിസരത്ത് നിന്ന് തുടങ്ങിയ റാലിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹിമാര്‍ മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്.പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഇ.പി ഹംസതു സഅദി, ചെര്‍ക്കളം അഹ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കി.
റാലികുമ്പള ടൗണ്‍ ചുറ്റി ബദര്‍ ജൂമാമസ്ജിദ് പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം വാഫി വാവൂര്‍ പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ഹാരിസ് ദാരിമി ബെദിര, മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് അബൂബക്കര്‍ തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഷരീഫ് ഹാജി പടന്ന, എസ്.പി സ്വലാഹുദ്ദീന്‍, യു. സഅദ് ഹാജി, മുബാറക്ക് ഹസൈനാര്‍ ഹാജി, താജുദ്ധീന്‍ ദാരിമി, കെ.എല്‍ അബദുല്‍ ഖാദിര്‍ അല്‍ ഖാസിമി, മജീദ് ദാരിമി, സുബൈര്‍ നിസാമി, ഖലീല്‍ ഹിദായത്ത് നഗര്‍, ഹംസ ഹാജി, അബ്ദുല്‍ റഹിമാന്‍ ഹാജി, മൂസ ഹാജി, സിദ്ധീഖ് അസ്ഹരി, റിയാസ് മൂസ നിസാമി, കബിര്‍ ഫൈസി, പി.എച്ച് അസ്ഹരി, മൊയ്തീന്‍ കുഞ്ഞി, ചെര്‍ക്കള മൂസ ഹാജി, ഖാലിദ് ബാഖവി, യൂനുസ് ഫൈസി, ഇസ്മായില്‍ മൗലവി, ബഷീര്‍ ദാരിമി മുല്‍ക്കി, അബ്ദുല്ല മൗലവി, എസ്.എ അബ്ദുല്‍ ഖാദിര്‍ മൗലവി, ലത്തീഫ് കൊല്ലമ്പാടി, വി.കെ ജുനൈദ് ഫൈസി, ഹാഫിള് റാശിദ് ഫൈസി, റഫീഖ് ദാരിമി, ത്വാഹിര്‍ മുഗു പ്രസംഗിച്ചു.
Post a Comment
0 Comments