Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കേരളോത്സവം നവംബര്‍ ഒന്ന് മുതല്‍ 17വരെ


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവം 2019ന് നവംബര്‍ ഒന്നിന് തുടക്കംകുറിക്കും. ഫുട്‌ബോള്‍, വോളിബോള്‍, കബഡി, കമ്പവലി, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, മൈലാഞ്ചിയിടല്‍, ക്വിസ്, ചെസ്സ്, അത് ലറ്റിക്ക്‌സ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ സംഘടിപ്പിക്കും. 

നവംബര്‍ 17ന് കലാമത്സരത്തോടെ സമാപിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ ചെയര്‍മാനായി ജനപ്രതിനിധികളെയും യൂത്ത് ക്ലബ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ താമസക്കാരായ 1.8.2019ന് 15 വയസ് തികഞ്ഞവരും 1.8.2019ന് 40വയസ് കവിയാത്തവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുളളവര്‍ നവംബര്‍ ഒന്നിന് മുമ്പ് നിങ്ങളുടെ പ്രദേശത്തെ ക്ലബുകളുമായോ വാര്‍ഡ് മെമ്പര്‍മാരുമായോ ബന്ധപ്പെടണമെന്ന് യൂത്ത് കോര്‍ഡിനേറ്റര്‍ എം.എ നജീബ് അറിയിച്ചു. അന്വേഷണങ്ങള്‍ വിളിക്കുക: 9995808785, 9895362054.

Post a Comment

0 Comments

Top Post Ad

Below Post Ad