ആലംപാടി (www.evisionnews.co): ആലംപാടി കെ.എം.സി.സി ജി.സി.സി കമ്മിറ്റി നാട്ടിലെ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ സേവനംചെയ്ത് നമ്മില്‍ നിന്ന് മരണപ്പെട്ട നേതാക്കളായ മര്‍ഹൂം പി ബി അബ്ദുല്‍ റസാഖ് എംഎല്‍എ, ആലംപാടി ഉസ്താദ്, ദര്‍സ് ഉസ്താദ്, ഉബൈദ് മൗലവി, അന്തച്ച എന്നിവരെ അനുസ്മരിച്ചു. പരിപാടിയില്‍ ആലംപാടി യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ടിലേക്കുള്ള കെ.എം.സി.സി ജി.സി.സി ആലംപാടി കമ്മിറ്റിയുടെ തുക യൂത്ത് ലീഗ് കമ്മിറ്റിക്ക് കൈമാറി.
അന്ത്ക്ക മിഹ്‌റാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വാര്‍ഡ് മെമ്പര്‍ എ. മമ്മിഞ്ഞി ഉദ്ഘാടനം ചെയ്തു.സാദിഖ് ഹുദവി അനുസ്മരണ പ്രഭാഷണം നടത്തി. ഗോവ അബ്ദുല്ല ഹാജി, മമ്മിഞ്ഞി, മുഹമ്മദ് മിഹ്‌റാജ്, എ .ഐ അബ്ദുല്ല, ബി.എ ഹനീഫ, നാസിര്‍ തായിഫ്, ഷരീഫ് മദ്ക്കത്തില്‍, മുബാരിസ്, മാഹിന്‍ പി.എ, പി.എം മുഹമ്മദ്, പി.പി ലത്തീഫ്, ഷരീഫ് അക്കര, കലീല്‍ കേറ്റത്തില്‍, അബ്ദുല്‍ റസാക്ക്, അബൂബക്കര്‍ മുള്ളംപാടി, ജീലാനി സംസാരിച്ചു. ഹമീദ് ഗള്‍ഫ് നഗര്‍ സ്വാഗതവും ബാവ ആലംപാടി നന്ദിയും പറഞ്ഞു.
Post a Comment
0 Comments