കാസര്‍കോട് (www.evisionnews.co): മധ്യവയസ്‌കനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക കെടഞ്ചിയിലെ റൊണാള്‍ഡ് ഡിസൂസ (45)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വീട്ടില്‍ തനിച്ചാണ് റൊണാള്‍ഡ് താമസം. മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് പരിസവാസികള്‍ സംഭവമറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബദിയടുക്ക പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരേതരായ ജേക്കബ് ഡിസൂസ- ലൂസി ദമ്പതികളുടെ മകനാണ്.
മധ്യവയസ്‌കനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
11:15:00
0
കാസര്‍കോട് (www.evisionnews.co): മധ്യവയസ്‌കനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക കെടഞ്ചിയിലെ റൊണാള്‍ഡ് ഡിസൂസ (45)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വീട്ടില്‍ തനിച്ചാണ് റൊണാള്‍ഡ് താമസം. മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് പരിസവാസികള്‍ സംഭവമറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബദിയടുക്ക പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരേതരായ ജേക്കബ് ഡിസൂസ- ലൂസി ദമ്പതികളുടെ മകനാണ്.
Post a Comment
0 Comments