കാസര്‍കോട് (www.evisionnews.co): ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് ഉളിയത്തടുക്കയിലെ ഷാനവാസിന്റെ കൊലയാളികളെ കണ്ടെത്തുന്ന കാര്യത്തില്‍ കാസര്‍കോട് പോലീസ് കാണിക്കുന്ന അലംഭാവം കുറ്റവാളികളെ സംരക്ഷിക്കാനുള്ളതാണെന്ന് പൊതുസമൂഹം കരുതുകയാണെങ്കില്‍ തെറ്റ് പറയാവില്ലെന്നും പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ അനാസ്ഥയാണ് യുവാവ് കൊലചെയ്യപ്പെടാനും കൊലചെയ്യപ്പെട്ടിട്ടും മൃതശരീരം ലഭിക്കാന്‍ സമയദൈര്‍ഘ്യം നേരിട്ടതെന്നും പൊതുപ്രവര്‍ത്തകനും ജനകീയ നീതിവേദി സെക്രട്ടറിയുമായ ഖാദര്‍ കരിപ്പൊടി കുറ്റപ്പെടുത്തി.
പോലീസ് സ്റ്റേഷനിലേക്ക് നീതി ആവശ്യപ്പെട്ട് ചെല്ലുന്ന സ്ത്രീകളോട് സി.ഐ.യുടെ മുന്നില്‍ മുട്ടുകുത്തി കരഞ്ഞ് അപേക്ഷിച്ചാല്‍ നടപടി വന്നേക്കാം എന്നു പറയുന്ന സഹപോലീസ് ഉദ്യോഗസ്ഥന്മാരുള്ള നമ്മുടെ പോലീസ് സ്റ്റേഷനുകളില്‍ നിന്നും എന്തു നീതിയാണ് നിര്‍ധന ജനതക്ക് ലഭ്യമാകുകയെന്നും ഖാദര്‍ കരിപ്പൊടി ചോദിക്കുന്നു.
ഷാനവാസ് ആരാണ് എന്നുള്ളതല്ല, ഷാനവസിനെ ആരാണ് കൊന്നത് എന്നതിനാണ് പ്രസക്തിയെന്നും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി കുറ്റവാളികളെ കണ്ടെത്തിയില്ലെങ്കില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാസര്‍കോടിന്റെ തെരുവുകള്‍ നിശ്ചലമാകും വിധത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാന്‍ ജനകീയ നീതിവേദിയും സമാന സ്വഭാവമുള്ള സംഘടന പ്രവര്‍ത്തകരെയും രംഗത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments