കാസര്‍കോട് (www.evisionnews.co): നല്‍കാം ജീവന്റെ തുള്ളികള്‍ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ചന്ദ്രഗിരി ലയണ്‍സ് ക്ലബും ഐവ സില്കും സംയുക്തമായി നടത്തുന്ന മൊഗാ രക്തദാന ക്യാമ്പ് 31ന് വ്യാഴാഴ്ച നടക്കും. പുതിയ ബസ് സ്റ്റാന്റ് ഐവ സില്‍ക്സില്‍ പ്രത്യേകം സജ്ജീകരിച്ച പവലിയനില്‍ രാവിലെ 10 മണി മുതലാണ് രകതദാന ക്യാമ്പ്. ഐവ സില്‍ക്സിലെ നൂറോളം ജീവനക്കാരും ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് അംഗങ്ങളും രക്തം ദാനംചെയ്യും.
Post a Comment
0 Comments