കാസര്‍കോട് (www.evisionnews.co): അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ക്യാര്‍ ചുഴലിക്കാറ്റെന്ന് പേരിട്ട ന്യൂനമര്‍ദം മഹാരാഷ്ട്ര തീരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ രത്‌നഗിരിയിലും മുംബൈയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഒമാന്‍ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ് ഈമാസം അവസാനത്തോടെ സലാലക്ക് സമീപം കരതൊട്ടേക്കും.
ക്യാര്‍ കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ (പ്രത്യേകിച്ച് കാസര്‍കോട്, കണ്ണൂര്‍) ഉച്ചയ്ക്ക് ശേഷം ശക്തമായ മഴക്ക് സാധ്യതയുണ്ട്.
Post a Comment
0 Comments