Type Here to Get Search Results !

Bottom Ad

ചന്ദ്രയാന്‍-രണ്ട് 98% ജയം എന്നത് പൊള്ളയായ വാദം: നമ്പി നാരായണന്‍


കൊച്ചി (www.evisionnews.co): ചന്ദ്രയാന്‍-രണ്ട് പൂര്‍ണ പരാജയമാണെന്നു നമ്പി നാരായണന്‍. പദ്ധതിയുടെ ലക്ഷ്യം 98ശതമാനം കൈവരിച്ചുവെന്ന ഇസ്രോയുടെ വാദം പൊളളയാണ്. ബഹിരാകാശ ഗവേഷണരംഗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട സമയമായെന്നും നമ്പി നാരായണന്‍ പറഞ്ഞു. 

ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നതായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം. എന്നാല്‍ ആ ലക്ഷ്യമാണ് പരാജയപ്പെട്ടത്. പക്ഷെ ജനങ്ങളുടെ മുന്നില്‍ ചന്ദ്രയാന്‍ രണ്ട് തൊണ്ണൂറ്റിയെട്ട് ശതമാനം വിജയകരമായിരുന്നുവെന്ന് ഇസ്രോയ്ക്ക് എങ്ങനെ പറയാന്‍ കഴിഞ്ഞുവെന്ന് നമ്പി നാരായണന്‍ ചോദിച്ചു. പദ്ധതി നൂറുശതമാനം പരാജയമായിരുന്നവെന്ന് അംഗീകരിക്കുന്നതാണ് ഉചിതമെന്നും ഇസ്രോയിലെ മുന്‍ശാസ്ത്രജ്ഞന്‍ കൂടിയായ നമ്പി നാരായണന്‍ വ്യക്തമാക്കി.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി മാതൃകയില്‍ ബഹിരാകാശ രംഗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യമാണ്. ഇന്ത്യയും ചൈനയും അത്തരമൊരു ആശയത്തിന് നേതൃത്വം നല്‍കണം. ബഹിരാകാശ രംഗത്ത് സഹകരണം നിലവില്‍ വന്നാല്‍ ഏഷ്യന്‍ മേഖലയ്ക്ക് നേട്ടമാകുമെന്നും നമ്പി നാരായണന്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad