കാസര്‍കോട് (www.evisionnews.co): ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ പോരാട്ടം ഫാസിസവും മതേതരത്വവുമായതിനാല് വോട്ടുകള്‍ പാഴാക്കാതെ മതേതരത്വം സംരക്ഷിക്കാന്‍ വിശ്വാസികളും പൊതുസമൂഹവും ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് അസ്ഹരീസ് ജില്ല പണ്ഡിതയോഗം പത്രക്കുറിപ്പില്‍ പറഞ്ഞു.
യോഗത്തില്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍ അധ്യക്ഷത വഹിച്ചു. സുഹൈര്‍ അസ്ഹരി പള്ളങ്കോട് സ്വാഗതം പറഞ്ഞു. ഇസ്മായില്‍ അസ്ഹരി മണ്ണംകുഴി, സിദ്ദിഖ് അസ്ഹരി അറന്തോട്, പി.എച്ച് അസ്ഹരി കളത്തൂര്‍, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ബദ്റുദ്ദീന്‍ അസ്ഹരി ആദൂര്‍, അഷ്റഫ് അസ്ഹരി ഉറുമി, മുഹ്യദ്ദീന് അസ്ഹരി മാണിക്കോത്ത്, യാസര്‍ അറഫാത്ത് അസ്ഹരി പടന്ന, സിനാന് അസ്ഹരി കൊല്ലങ്കാനം, ഉനൈസ് അസ്ഹരി ബാവിക്കര, അബ്ദുല്ല അസ്ഹരിമനമെ, റസാഖ് അസ്ഹരി പാത്തൂര്‍, സഹല്‍ അസ്ഹരി ചിറപ്പുറം, സിദ്ദീഖ് അസ്ഹരി നെല്ലിക്കട്ട, മുഖ്താര്‍ അസ്ഹരി മൊഗ്രാല്‍, അസീസ് അസ്ഹരി ദേലംപാടി, സഅദ് അസ്ഹരി നെല്ലിക്കട്ട സംബന്ധിച്ചു.
Post a Comment
0 Comments