കാസര്‍കോട് (www.evisionnews.co): വര്‍ധിച്ചുവരുന്ന മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ ദുരന്തങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ഹ്രസ്വചിത്രം 'ഔട്ട് ഓഫ് കവറേജ്' പ്രദര്‍ശനത്തിനൊരുങ്ങുന്നു. 'ഫ്ളൈവിങ്സ് മീഡിയ'യുടെ ബാനറില്‍ അഭിനേതാവും ക്യാമറാമാനുമായ ഷൈജു ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ഒമാനിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഷൈജു ജോണ്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖ നായികയായി ലാവണ്യ ചന്ദ്രനും ഒപ്പം കഥയെ പ്രധാന വഴിത്തിരിവിലേക്ക് നയിക്കുന്ന രണ്ടു ബാലതാരങ്ങളായി മാസ്റ്റര്‍ ലക്ഷ്യന്‍, ബേബി വൈഷ്ണവി എന്നിവരും അഭിനയിക്കുന്നു.
ഷൈജു ജോണ്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഔട്ട് ഓഫ് കവറേജിന്റെ ഛായാഗ്രഹണം മുഹമ്മദ് അബ്ദുവും കഥ ആശയം സനോജ് പി. ചന്ദ്രശേഖരനും നിര്‍വഹിച്ചു. പൊതുസമൂഹത്തിന് ട്രാഫിക് അവയര്‍നെസ് എന്ന ലക്ഷ്യത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം വ്യത്യസ്തമായ അവതരണ രീതിയിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
രാജേഷ് വിളയില്‍, മധു സുഗുണന്‍, അബിന മാര്‍ട്ടിന്‍, അനില്‍ മഞ്ഞാങ്ങ, ബറ്റി പീറ്റര്‍, സുനില്‍ മഞ്ഞാങ്ങ, ബബിത ജയിംസ്, ആതിര സനോജ്, സിജിമോന്‍ തോമസ്, സനോജ് പി ചന്ദ്രശേഖര്‍, അനുഗ്രഹ മാര്‍ട്ടിന്‍, ബേബി നിവേദ, ബദ്രി കാതിരി, സുധി എന്നിവരാണ് മറ്റ് താരങ്ങള്‍.
ചിത്രീകരണം പൂര്‍ത്തിയാക്കി ഒക്ടോബര്‍ 17ന് റിലീസ് ചെയ്ത 'ആരുമറിയാതെ...' എന്ന മ്യൂസിക് ആല്‍ബവും ഒമാനിലാണ് ചിത്രീകരിച്ചത്. പിന്നണി ഗായിക സുജാത മോഹന്‍ ആലപനം നടത്തിയിരിക്കുന്നത്. പുതുമുഖതാരം ലാവണ്യ ചന്ദ്രന്‍, ഷൈജു ജോണ്‍ എന്നിവര്‍ അഭിനയിച്ച ഈഗാനം നഷ്ട പ്രണയത്തിന്റെ മൂന്നു കാലഘട്ടങ്ങള്‍ കാവ്യാത്മകമായി വരച്ചുകാട്ടുന്നു. കൂടാതെ പ്രവാസലോകത്തെയും കേരളത്തെയും ഒന്നിപ്പിക്കുന്ന ശക്തമായ കഥ പറയുന്ന 'അകലെ ഒരാള്‍..' എന്ന ചിത്രവും അണിയറയിലാണ്.
Post a Comment
0 Comments