കുമ്പള (www.evisionnews.co): വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് സെക്രട്ടറിയുമായ പി.എച്ച് അസ്ഹരി ആദൂര്‍ കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ പത്രസമ്മേളത്തില്‍ അറിയിച്ചു. മഞ്ചേശ്വരം നിയമസഭാ ഉപതെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് തനിക്കെതിരെ ചിലര്‍ അപവാദങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. സംശുദ്ധമായ വ്യക്തി ജീവിതവും രാഷ്ടീയ പ്രവര്‍ത്തനവും നടത്തുന്ന തനിക്കെതിരെ ചില കോണുകളില്‍ നിന്ന് ഗുരുതരമായ അപവാദ പ്രചാരണങ്ങള്‍ ഉയര്‍ന്നുവന്നത് എന്നിക്കും കുടുംബത്തിനും ഏറെ മാനഹാനിയുണ്ടാക്കി. പത്തു വര്‍ഷത്തിലധികമായി വിവിധ മഹല്ലുകളില്‍ അധ്യാപന ജീവിതവും പൊതു പ്രവര്‍ത്തനവും നടത്തുന്ന എനിക്കെതിരെ ഇന്നേവരെ ഒരു ആരോപണമോ പരാതിയോ ഉയര്‍ന്ന് വന്നിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്റെ പൊതുജീവിതത്തിന് അന്ത്യംകുറിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സഭ്യതയ്ക്ക് നിരക്കാത്ത ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ എത്രയും വേഗം ഇതില്‍ നിന്നും പിന്മാറണമെന്നും കള്ളപ്രചാരണങ്ങള്‍ പടച്ചുവിട്ട വ്യക്തികള്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ക്കുമെതിരെ സൈബര്‍ സെല്ലിലും പൊലിസിലും പരാതി നല്‍കിയതായും പി.എച്ച് അസ്ഹരി പത്രസമ്മേളനത്തില്‍ അറിയിച്ചു. അലി യമാനി പുണ്ടൂരും സംബന്ധിച്ചു.
സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തി: പി.എച്ച് അസ്ഹരി നിയമ നടപടിക്ക്
21:18:00
0

Post a Comment
0 Comments