കാസര്‍കോട് (www.evisionnews): എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ സെല്‍ഫി എടുക്കുന്ന നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ക്ഷേമത്തെ കുറിച്ച് അന്വേഷിക്കുന്നതിനും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ദുരിത ബാധിതര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് അന്വേഷിക്കുന്നതിനും എന്തെങ്കിലും തടസങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരെ ചുമതലപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഭാവിയില്‍ ഇത്തരം പരാതികള്‍ ഇല്ലാതിരിക്കാനാണ് സൂപ്പര്‍വൈസര്‍മാര്‍ നിര്‍ബന്ധമായും ഭവന സന്ദര്‍ശനം നടത്തുകയും സന്ദര്‍ശനം നടത്തിയത് ഉറപ്പുവരുത്തുന്നതിന് ഭവനത്തിന് മുന്നില്‍ നിന്നുള്ള സെല്‍ഫി എടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദേശം നല്‍കിയിരുന്നത്. എ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ നേരിട്ട് ദുരിതബാധിതരെ സന്ദര്‍ശിച്ചു റിപ്പോര്‍ട്ടുകള്‍ കൃത്യമായി തുടര്‍ന്നും നല്‍കണം. അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പേരും ഇതൊരു അറിയിപ്പായി കണക്കാക്കി ഭാവി പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. ഗൃഹസന്ദര്‍ശനത്തില്‍ ദുരിതബാധിതരോടൊപ്പം ഫോട്ടോ എടുക്കണമെന്ന നിര്‍ദേശം വലിയ രീതിയില്‍ വിവാദമായിരുന്നു. ഉത്തരവുണ്ടായതിന് പിന്നാലെ നിരവധി മേഖലകളില്‍ നി്ന്നും പ്രതിഷേധം ഉയര്‍ന്നുവന്നു.
Post a Comment
0 Comments