കേരളം (www.evisionnews.co): വാളയാര്‍ കേസില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേസില്‍ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നതായി സര്‍ക്കാര്‍ തന്നെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു.
അതേസമയം വാളയാര്‍ കേസില്‍ തുടരന്വേഷണത്തിനും പുനര്‍വിചാരണയ്ക്കും അനുവാദം തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അധിക കുറ്റപത്രം സമര്‍പ്പിക്കുകയാണ് ഉദ്ദേശ്യം. നടപടികള്‍ വൈകുംതോറും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്.
വാളയാര്‍ കേസില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം കേസ് അന്വേഷണത്തില്‍ വന്ന വീഴ്ചയും അമ്പേ പരാജയപ്പെട്ട പ്രോസിക്യൂഷനും ആണ്. ഇത് മറികടന്നു പ്രതികളെ വീണ്ടും നിയമത്തിനു മുന്നില്‍ എത്തിക്കാനാണ് കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിശ്ചിത കാലാവധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി നിലവിലുള്ള കുറ്റപത്രത്തിനൊപ്പം അധിക കുറ്റപത്രം സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം
Post a Comment
0 Comments