Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: പോളിംഗ് 75.82 ശതമാനം

കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് സമാധാനപരം. വാശിയേറിയ മത്സരമായതിനാല്‍ കനത്ത സുരക്ഷാ വലയത്തിലായിരുന്നു വോട്ടെടുപ്പ്. കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥര്‍ക്കും സാധിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ഏറെ സഹായികമായി. ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയത്. ബൂത്തുകളില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഉണ്ടായിരുന്നത്. പ്രശ്‌ന ബാധിത മേഖലകളില്‍ സായുധ പൊലീസിനെയും വിന്യസിച്ചിരുന്നു. 

പല ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുമ്പുതന്നെ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. ആറു മണിക്ക് ശേഷവും ക്യൂവില്‍ നിന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യാന്‍ അവസരം നല്‍കി. മലയോര മേഖലകളിലെ ചില ബൂത്തുകളില്‍ വലിയ തിരക്കുണ്ടായില്ല. പ്രായമായ വോട്ടര്‍മാരെയും രോഗികളായ വോട്ടര്‍മാരെയും വോട്ട് ചെയ്യുന്നതിനായി ആംബുലന്‍സിലും മറ്റു വാഹനങ്ങളിലുമായി ബൂത്തിലെത്തിച്ചതിലൂടെ മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം ഉയര്‍ത്താനായി. പോളിംഗ് 75.82 ശതമാനമാണ് പോളിംഗ് ശതമാനം. 




Post a Comment

0 Comments

Top Post Ad

Below Post Ad