(www.evisionnews.co) ഫാസിസ്റ്റുകള്‍ക്കെതിരെ ശക്തമായ മത്സരംനടന്ന മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ വിജയത്തിലേക്ക്. 198ല്‍ 176 ബൂത്തുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 11385ന്റെ ലീഡില്‍ സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ (60901) മുന്നേറുന്നു. രവീശ തന്ത്രി -49516, ശങ്കര റൈ 33346, നോട്ട 512, ഗോവിന്ദന്‍ ബി 283, ജോണ്‍ ഡിസൂസ 240, രാജേഷ് ബി 193, കമറുദ്ദീന്‍ എം.സി 184, അസാധു ഒന്ന് എന്നിങ്ങനെയാണ് വോട്ട് നില.
അന്തരിച്ച സിറ്റിംഗ് എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ പിന്‍ഗാമിയായി ഇനി മഞ്ചേശ്വരത്ത് നിന്നും എംസി ഖമറുദ്ദീന്‍ നിയമസഭയെ പ്രതിനിധീകരിക്കും. ഐക്യജനാധിപത്യ മുന്നണിയുടെ ഇളകാത്ത കോട്ടയില്‍ പ്രചാരണത്തിന്റെ തുടക്കം മുതലുള്ള ആത്മവിശാസം ഇരട്ടിപ്പിക്കുന്നതാണ് പിന്നാലെ വന്ന കണക്കുകളും പ്രവചനങ്ങളും. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ നേരിയ കുറവുണ്ടായെങ്കിലും പോള്‍ ചെയ്ത വോട്ടുകളുടെ കണക്കെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ശുഭപ്രതീക്ഷയിലായിരുന്നു. ബി.ജെ.പിക്കെതിരെ ന്യൂനപക്ഷ ഏകീകരണവും പൗരത്വ പ്രശ്നമടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ്.
Post a Comment
0 Comments