കാസര്‍കോട് (www.evisionnews.co): അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് നാട്ടില്‍ നിന്നും മുങ്ങിയ പ്രതി ഇടുക്കിയില്‍ പോലീസ് പിടിയില്‍. ബളാംതോട് ചാമുണ്ഡിക്കുന്നിലെ കെ.എന്‍ ബാബുവിനെ (55)യാണ് രാജപുരം എ.എസ്.ഐ സജിമോന്‍ ജോര്‍ജ്, സിവില്‍ പോലീസ് ഓഫീസര്‍ സത്യപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പാണ് ബാബുവിനെതിരെ പോലീസ് കേസെടുത്തത്. ഇതോടെ ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഷാഡോ പോലീസ് പ്രതിയെ കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് നാട്ടില്‍ നിന്നും മുങ്ങിയ പ്രതി ഇടുക്കിയില്‍ പിടിയില്‍
16:24:00
0
കാസര്‍കോട് (www.evisionnews.co): അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് നാട്ടില്‍ നിന്നും മുങ്ങിയ പ്രതി ഇടുക്കിയില്‍ പോലീസ് പിടിയില്‍. ബളാംതോട് ചാമുണ്ഡിക്കുന്നിലെ കെ.എന്‍ ബാബുവിനെ (55)യാണ് രാജപുരം എ.എസ്.ഐ സജിമോന്‍ ജോര്‍ജ്, സിവില്‍ പോലീസ് ഓഫീസര്‍ സത്യപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പാണ് ബാബുവിനെതിരെ പോലീസ് കേസെടുത്തത്. ഇതോടെ ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഷാഡോ പോലീസ് പ്രതിയെ കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Post a Comment
0 Comments