Type Here to Get Search Results !

Bottom Ad

നേതൃത്വത്തെ ഞെട്ടിച്ച് കൂടുമാറ്റം: കുമ്പളയില്‍ നിരവധി സി.പി.എം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്


WebDesk EvisionNews

കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന് അഞ്ചുനാള്‍ മാത്രം ബാക്കിനില്‍ക്കെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി കൂടുമാറ്റം നേതൃത്വത്തെ ഞെട്ടിക്കുന്നു. കുമ്പള കോയിപ്പാടിയിലെ ഏഴു സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് ബി.ജെ.പിയിലേക്ക് കൂടുമാറ്റം നടത്തിയത്. 

കഴിഞ്ഞ ദിവസം വൈകിട്ട് കുമ്പളയില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പങ്കെടുത്ത എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലാണ് മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട പാര്‍ട്ടിവിട്ടെത്തിയ സി.പി.എം പ്രവര്‍ത്തകരെ ബി.ജെ.പി ഹാരമണിയിച്ച് സ്വീകരിച്ചത്. ബി.ജെ.പിയില്‍ ചേര്‍ന്നത്. 

കഴിഞ്ഞ ദിവസം കുമ്പളയില്‍ സി.പി.എം ബംബ്രാണ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ബ്രാഞ്ച് പ്രസിഡന്റുമായിരുന്ന ബി.എച്ച് ഖാലിദ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി പങ്കെടുത്ത യു.ഡി.എഫ് തെരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ഖാലിദിന് കോണ്‍ഗ്രസ് അംഗത്വം നല്‍കിയത്. പിന്നാലെ നിരവധി സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലാണെന്നും ബി.എച്ച് ഖാലിദ് പറയുന്നു. 

കുമ്പള പേരാലിലെ സി.പി.എം പ്രവര്‍ത്തകന്‍ മഡിമുഗറിലെ നിയാസും കഴിഞ്ഞ ദിവസം പാര്‍ട്ടിവിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലും സി.പി.എം കൂടുമാറ്റം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. പാര്‍ട്ടിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി സിപിഎമ്മിലെ മുസ്ലിം നേതാക്കളെയും പ്രവര്‍ത്തകരെയും വശത്താക്കാനുള്ള നീക്കം സജീവമാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ വിവിധ ഓഫറുകള്‍ നല്‍കിയാണ് ബി.ജെ.പിയിലേക്ക് കൊണ്ടുപോകുന്നത്. ഇതിനായി സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ആര്‍.എസ്.എസിന്റെയും ബിജെയിപിയുടെയും നേതൃത്വത്തില്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ബി.ജെ.പിയില്‍ ചേര്‍ന്നത് മുസ്ലിം ലീഗ് അനുഭാവികളാണെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും കാലങ്ങളായി മുസ്ലിം ലീഗിനോട് വിരോധം വെച്ചുപുലര്‍ത്തുന്ന സജീവ സിപിഎം പ്രവര്‍ത്തകരാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും കോയിപ്പാടി വാര്‍ഡ് ലീഗ് സെക്രട്ടറി ഹനീഫ് പറഞ്ഞു.



Post a Comment

0 Comments

Top Post Ad

Below Post Ad