തിരുവനന്തപുരം (www.evisionnews.co): കേരള ബി.ജെ.പി ഘടകത്തിന്റെ ഉപാധ്യക്ഷനായി മുന്‍ കോണ്‍ഗ്രസ് നേതാവായ എ.പി അബ്ദുള്ളക്കുട്ടിയെ നിയമിച്ചു. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചത്. ജൂണ്‍ 26നാണ് കോണ്‍ഗ്രസ് വിട്ട് എ.പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കിലൂടെ രംഗത്തുവന്നതോടെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കുന്നത്. ഇതിന് പിന്നാലെ അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് പ്രസിഡന്റ് ജെ.പി നദ്ദയില്‍ നിന്ന് അബ്ദുള്ളക്കുട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു. നേരത്തെ നരേന്ദ്ര മോദിയെയും ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിതിനെയും പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് അബ്ദുള്ളക്കുട്ടി സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയത്.
2009 മാര്‍ച്ച് ഏഴിനാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്. ഇതിന് ശേഷമാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ ചേരുന്നത്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയതോടെയാണ് നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് എ.പി അബ്ദുള്ളക്കുട്ടി രംഗത്തുവന്നത്.
Post a Comment
0 Comments