ദേശീയം (www.evisionnews.co): ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കര്‍ ഭാരതരത്ന അര്‍ഹിക്കുന്നെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണെന്നും അണ്ണാ ഹസാരെ വിമര്‍ശിച്ചു. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു വി.ഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്നത്. പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് ബി.ജെ.പിയെ പിന്തുണച്ച് അണ്ണാഹസാരെ എത്തുന്നത്. സ്വാതന്ത്ര സമരകാലത്ത് സവര്‍ക്കര്‍ അനുഭവിച്ച ദുരിതം ഭാരതരത്ന അര്‍ഹിക്കുന്നെന്നാണ് ഹസാരെ പറയുന്നത്.
രാജ്യത്തിന് വേണ്ടിയാണ് സവര്‍ക്കര്‍ ജയിലില്‍ കിടന്നത്. രാജ്യത്തിനായി ത്യാഗം ചെയ്തവര്‍ക്ക് ഭാരതരത്ന നല്‍കണമെന്നാണ് ഹസാരെയുടെ വാദം. അതേസമയം ഗാന്ധി വധത്തിലടക്കം സവര്‍ക്കറുടെ പങ്കിനെപറ്റിയുള്ള കപൂര്‍ കമ്മറ്റിയുടെ കണ്ടെത്തലിനെക്കുറിച്ച് പ്രതികരിക്കാന്‍ അണ്ണാ ഹസാരെ തയ്യാറിയില്ല. സവര്‍ക്കര്‍ക്കെതിരെ ഇപ്പോള്‍ ഉയരുന്ന എതിര്‍പ്പുകളൊക്കെ രാഷ്ട്രീയ പകപോക്കലാണെന്നാണ് ഹസാരെ വിശദീകരിക്കുന്നത്. ബിജെപി ഹിന്ദുത്വ ശക്തിയാണെന്ന വിമര്‍ശനങ്ങളെയും ഹസാരെ എതിര്‍ത്തു.
ജനവിധിയാണ് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും അത് മാനിക്കണമെന്നും ഹസാരെ പറഞ്ഞു. കഴിഞ്ഞ ദിവസം സവര്‍ക്കറെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിംഗും രംഗത്തെത്തിയിരുന്നു. സവര്‍ക്കറുടെ ഹിന്ദുത്വ അജണ്ടയോട് രാഷ്ട്രീയപരമായി വിയോജിക്കുന്നുണ്ടെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ സവര്‍ക്കറോട് യാതൊരു എതിര്‍പ്പുമില്ലെന്നായിരുന്നു മന്‍മോഹന്‍സിംഗ് പറഞ്ഞത്. സ്വാതന്ത്ര്യ സമരത്തിലെ സവര്‍ക്കറുടെ പങ്കിനെ ബഹുമാനിക്കുന്നെന്നും മന്‍മോഹന്‍സിംഗ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ ഗാന്ധിയനായ അണ്ണാഹസാരെയുടെ പ്രതികരണം.
Post a Comment
0 Comments