Type Here to Get Search Results !

Bottom Ad

പ്രസവശേഷം കുഞ്ഞിനെ നനഞ്ഞതുണി കഴുത്തില്‍ മുറുക്കി കൊന്നു; അമ്മ അറസ്റ്റില്‍




ഇടുക്കി: (www.evisionnews.co) മുരിക്കാശേരി വാത്തിക്കുടിയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. അവിവാഹിതയും ബിരുദവിദ്യാര്‍ത്ഥിനിയുമായ വാത്തിക്കുടി സ്വദേശിനിയാണ് അറസ്റ്റിലായത്. പ്രസവശേഷം കുഞ്ഞിനെ തുടച്ചുവൃത്തിയാക്കി മുലപ്പാല്‍ കൊടുത്തശേഷം നനഞ്ഞ തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു എന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിലെ ശുചിമുറിയില്‍ വെച്ചാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് കുഞ്ഞിനെയെടുത്ത് പഠനമുറിയിലെത്തി തുണിയില്‍ കിടത്തിയശേഷം കത്രിക കൊണ്ട് കുട്ടിയെ വേര്‍പെടുത്തി. ഡ്രസ് മാറിയശേഷം തുടച്ചുവൃത്തിയാക്കി മുലപ്പാല്‍ കൊടുത്തു. ഇതിന് ശേഷം നനഞ്ഞ തുണി കഴുത്തില്‍ചുറ്റി കൊലപ്പെടുത്തുകയായിരുന്നു എന്ന് യുവതി വിശദീകരിച്ചു.

തുടര്‍ന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ സൂക്ഷിച്ചു. രാത്രി മൃതദേഹം മറവ് ചെയ്യാന്‍ ആണ്‍സുഹൃത്തിന്റെ സഹായം തേടി. ഇയാള്‍ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. പരിസോധനയില്‍ കവറിനുള്ളില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചാപിള്ളയായിരുന്നു എന്നാണ് യുവതി പറഞ്ഞത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad